ന്യൂഡെൽഹി: രാജ്യത്ത് സ്വകാര്യ ഉപയോഗത്തിനായി വ്യക്തികൾ ഇറക്കുമതി ചെയ്യുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് നികുതി ചുമത്താൻ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. സംഭാവനയെന്ന മട്ടിൽ ഇറക്കുമതി ചെയ്യുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകൾക്ക് നികുതി ചുമത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധേർ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇറക്കുമതി ചെയ്യുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകൾക്ക് പന്ത്രണ്ട് ശതമാനം ഐജിഎസ്ടി (ഇന്റഗ്രേറ്റഡ് ചരക്ക്-സേവന നികുതി) ഏർപ്പെടുത്തി മെയ് ഒന്നിനാണ് കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങിയത്. നടപടി ചോദ്യം ചെയ്ത് ഡെൽഹി സ്വദേശിയായ ഗുർചരൺ സിംഗാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സ്വകാര്യ ആവശ്യത്തിനാണ് എന്നും വാണിജ്യ പരമായി ഉപയോഗിക്കില്ലെന്നും വ്യക്തികൾ ഉറപ്പ് എഴുതി നൽകണമെന്നും കോടതി വ്യക്തമാക്കി.
Read also: ബ്ളാക്ക് ഫംഗസ് ചികിൽസാ ഏകോപനത്തിന് 7 അംഗം സമിതി; കോഴിക്കോട് മെഡിക്കൽ കോളേജ്