ഓക്‌സിജൻ കോൺസൻട്രേറ്ററിന് നികുതി; ഭരണഘടനാ വിരുദ്ധമെന്ന് ഡെൽഹി ഹൈക്കോടതി

By Syndicated , Malabar News
oxygen-cylinder
Represnetational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് സ്വകാര്യ ഉപയോഗത്തിനായി വ്യക്‌തികൾ ഇറക്കുമതി ചെയ്യുന്ന ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾക്ക് നികുതി ചുമത്താൻ ഇറക്കിയ വിജ്‌ഞാപനം ഹൈക്കോടതി റദ്ദാക്കി. സംഭാവനയെന്ന മട്ടിൽ ഇറക്കുമതി ചെയ്യുന്ന ഓക്‌സിജൻ കോൺസൻട്രേറ്ററുകൾക്ക് നികുതി ചുമത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്‌റ്റിസ് രാജീവ് ശക്ധേർ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇറക്കുമതി ചെയ്യുന്ന ഓക്‌സിജൻ കോൺസൻട്രേറ്ററുകൾക്ക് പന്ത്രണ്ട് ശതമാനം ഐജിഎസ്‌ടി (ഇന്റഗ്രേറ്റഡ് ചരക്ക്‌-സേവന നികുതി) ഏർപ്പെടുത്തി മെയ് ഒന്നിനാണ് കേന്ദ്രസർക്കാർ വിജ്‌ഞാപനമിറങ്ങിയത്. നടപടി ചോദ്യം ചെയ്‌ത്‌ ഡെൽഹി സ്വദേശിയായ ഗുർചരൺ സിംഗാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ സ്വകാര്യ ആവശ്യത്തിനാണ് എന്നും വാണിജ്യ പരമായി ഉപയോഗിക്കില്ലെന്നും വ്യക്‌തികൾ ഉറപ്പ് എഴുതി നൽകണമെന്നും കോടതി വ്യക്‌തമാക്കി.

Read also: ബ്ളാക്ക് ഫംഗസ് ചികിൽസാ ഏകോപനത്തിന് 7 അംഗം സമിതി; കോഴിക്കോട് മെഡിക്കൽ കോളേജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE