പാലക്കാട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിൽസയിലിരിക്കെ ഇന്നലെ മരിച്ച പാലക്കാട് സ്വദേശിക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. 56 വയസുകാരനായ ഹംസയാണ് ഇന്നലെ മരിച്ചത്. ഇയാളുടെ ഇന്നലെ നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
കടുത്ത പ്രമേഹരോഗ ബാധിതന്‍ കൂടിയായിരുന്നു ഹംസ. അതേസമയം ബ്ളാക്ക് ഫംഗസ് ചികിൽസക്ക് ആവശ്യമായ 50 വയെല്‍ മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്ളാക്ക് ഫംഗസ് ബാധക്ക് മരുന്ന് വേണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപെട്ടിരുന്നു.



































