തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡണ്ടുമായ തെന്നല ബാലകൃഷ്ണപിള്ള മരിച്ചെന്ന് സോഷ്യൽ മീഡിയകളിൽ വ്യാജപ്രചാരണം. ഇന്ന് രാവിലെ മുതലാണ് തെന്നല ബാലകൃഷ്ണപിള്ളക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചുളള പോസ്റ്റുകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.
ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും വിവരം അറിഞ്ഞവരെല്ലാം തിരുവനന്തപുരത്തെ തെന്നലയുടെ വീട്ടിലേക്ക് വിളിക്കാൻ തുടങ്ങി. ഇതോടെയാണ് വ്യാജ പ്രചാരണത്തെ കുറിച്ച് തെന്നല അറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇത്തരം പ്രചാരണത്തിലൂടെ ആര്‍ക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ എന്നായിരുന്നു തെന്നലയുടെ പ്രതികരണം.
































