ഭോപ്പാല്‍: ബിജെപി എംപി മനേക ഗാന്ധിക്കെതിരെ മുന്‍ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ അജയ് വൈഷ്ണോയി. തന്റെ പാര്‍ട്ടിയില്‍ നിന്നുള്ള എംപിയാണ് മനേക എന്നുപറയാന്‍ തനിക്ക് ലജ്ജയുണ്ടെന്നാണ് അജയ് പറഞ്ഞത്. ജബല്‍പൂര്‍ വെറ്ററിനറി കോളേജിലെ ഡോക്ടര്‍ വികാസ് ശര്‍മയോട് മോശമായി സംസാരിച്ചുവെന്ന പരാതിക്ക് പിന്നാലെയാണ് മനേക ഗാന്ധിക്കെതിരെ അജയ് വൈഷ്ണോയി പ്രതികരിച്ചത്.
മനേക ഒരു പാര്‍ട്ടി എംപിയാണ് വെറുമൊരു നേതാവു മാത്രമല്ലെന്ന് ഓര്‍ക്കണമെന്നും മനേക പറഞ്ഞതോര്‍ത്ത് തനിക്ക് ലജ്ജയുണ്ടെന്നും അജയ് പറഞ്ഞു. ഒരു നായക്ക് ശസ്ത്രക്രിയ നടത്തിയതുമായി ബന്ധപ്പെട്ടാണ് മനേകാ ഗാന്ധി വെറ്ററിനറി ഡോക്ടറെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് റിപ്പോർട്.
Read also: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് നുണക്കഥ; ഐഷ സുൽത്താന