ന്യൂഡെൽഹി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. രാഹുലിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന്റെ കാരണം വ്യക്തമാക്കാതെയാണ് ട്വിറ്റർ ഇത് പുനഃസ്ഥാപിച്ചത്. എന്നാൽ അക്കൗണ്ട് സസ്പെൻഡ് ചെയ്തിട്ടില്ലെന്നാണ് ട്വിറ്ററിന്റെ പ്രതികരണം.
ഇന്നലെയാണ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതായി കോൺഗ്രസ് അറിയിച്ചത്. ഡെൽഹിയിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒൻപത് വയസുകാരിയുടെ കുടുംബത്തിന്റെ ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഈ നടപടി. രാഹുലിന്റെ പ്രസ്തുത ട്വീറ്റിന് എതിരെ കേസ് എടുക്കുകയും വ്യാപക വിമർശനം ഉയരുകയും ചെയ്ത സാഹചര്യത്തിൽ ഈ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തിരുന്നു. കമ്പനിയുടെ നിയമത്തിന് എതിരാണ് രാഹുൽ ഗാന്ധിയുടെ പ്രസ്തുത ട്വീറ്റ് എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ഇത് നീക്കം ചെയ്തിരുന്നത്.
എന്നാൽ, ഈ കാരണത്താലാണോ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നത് എന്ന് വ്യക്തമല്ല.
Most Read: ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് മാത്രം അർഹത