പാരിസ്: സൂപ്പർതാരം ലയണല്‍ മെസിയുടെ ഫ്രഞ്ച് ലീഗ് ഫുട്ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന പ്രതീക്ഷയിൽ കായിക ലോകം. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മൽസരത്തില്‍ മെസിയുടെ പുതിയ ടീമായ പിഎസ്ജി സ്ട്രാസ്ബര്‍ഗിനെ നേരിടും.
ഫ്രാന്‍സില്‍ കോവിഡ് വ്യാപന ഭീഷണി കുറഞ്ഞതിനാൽ കാണികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കാണികൾക്ക് മുൻപിലാവും മെസിയുടെ ലീഗ് വൺ അരങ്ങേറ്റമെന്ന് ഉറപ്പായി.
മെസിയെ കൂടാതെ റയാല്‍ മാഡ്രിഡ് വിട്ട സെര്‍ജിയോ റാമോസ്, അഷ്റാഫ് ഹാകിമി, ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ഡൊന്നരൂമ, ജോര്‍ഗിനോ വിന്‍ദാലം എന്നിവരും പിഎസ്ജിയിലേക്ക് ചേക്കേറിയിരുന്നു.
സീസണിലെ ആദ്യ ഹോം മൽസരത്തില്‍ തന്നെ പിഎസ്ജി മെസിയെ അവതരിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നെയ്മര്‍, കിലിയന്‍, എംബാപ്പെ എന്നിവര്‍ക്കൊപ്പം മെസിയും മുന്നേറ്റ നിരയില്‍ എത്തിയതോടെ ടീം സുശക്തമായി.
Read Also: ശ്രദ്ധേയചിത്രം ‘മൂന്നാം പ്രളയം’ ഒടിടിയിൽ; തിരുവോണ നാളിൽ പ്രക്ഷേപണം