പിഎസ്‌ജി കുപ്പായത്തിൽ മെസിയുടെ അരങ്ങേറ്റം ഇന്നുണ്ടായേക്കും

By Staff Reporter, Malabar News
lionel-messi-psg
Ajwa Travels

പാരിസ്: സൂപ്പർതാരം ലയണല്‍ മെസിയുടെ ഫ്രഞ്ച്‌ ലീഗ്‌ ഫുട്‌ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന പ്രതീക്ഷയിൽ കായിക ലോകം. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മൽസരത്തില്‍ മെസിയുടെ പുതിയ ടീമായ പിഎസ്‌ജി സ്‌ട്രാസ്‌ബര്‍ഗിനെ നേരിടും.

ഫ്രാന്‍സില്‍ കോവിഡ്‌ വ്യാപന ഭീഷണി കുറഞ്ഞതിനാൽ കാണികള്‍ക്ക്‌ അനുമതി നല്‍കിയിട്ടുണ്ട്‌. അതുകൊണ്ട് തന്നെ കാണികൾക്ക് മുൻപിലാവും മെസിയുടെ ലീഗ് വൺ അരങ്ങേറ്റമെന്ന് ഉറപ്പായി.

മെസിയെ കൂടാതെ റയാല്‍ മാഡ്രിഡ്‌ വിട്ട സെര്‍ജിയോ റാമോസ്‌, അഷ്‌റാഫ്‌ ഹാകിമി, ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ഡൊന്നരൂമ, ജോര്‍ഗിനോ വിന്‍ദാലം എന്നിവരും പിഎസ്‌ജിയിലേക്ക് ചേക്കേറിയിരുന്നു.

സീസണിലെ ആദ്യ ഹോം മൽസരത്തില്‍ തന്നെ പിഎസ്‌ജി മെസിയെ അവതരിപ്പിക്കുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ. നെയ്‌മര്‍, കിലിയന്‍, എംബാപ്പെ എന്നിവര്‍ക്കൊപ്പം മെസിയും മുന്നേറ്റ നിരയില്‍ എത്തിയതോടെ ടീം സുശക്‌തമായി.

Read Also: ശ്രദ്ധേയചിത്രം ‘മൂന്നാം പ്രളയം’ ഒടിടിയിൽ; തിരുവോണ നാളിൽ പ്രക്ഷേപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE