ന്യൂഡെൽഹി: ഉപഭോക്തൃ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവന്ന പരാതിയിൽ മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴയിട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഡീലർമാർ ഉപഭോക്താവിന് അധിക ഡിസ്കൗണ്ട് നൽകുന്നത് മാരുതി വിലക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കമ്പനിക്ക് പിഴ ചുമത്തിയിരിക്കുന്നത്.
തങ്ങൾ നിഷ്കർഷിച്ച ഡിസ്കൗണ്ടിൽ നിന്ന് അധികമായി ഉപഭോക്താവിന് ഡിസ്കൗണ്ട് അനുവദിക്കുന്നതിനെ മാരുതി എതിർത്തിരുന്നു. ഡീലർമാർ ഇത്തരത്തിൽ ഉപഭോക്താവിന് അധിക ഡിസ്കൗണ്ട് നൽകുന്നുണ്ടെങ്കിൽ ഡീലർമാർക്കെതിരെ പിഴയിടുന്ന പതിവും മാരുതി സുസുക്കിക്ക് ഉണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അറുപത് ദിവസത്തിനുള്ളിൽ പിഴ അടക്കാനാണ് ഉത്തരവ്.
Read Also: സൂര്യ-വെട്രിമാരൻ ചിത്രം വാടിവാസലിന്റെ ചിത്രീകരണം ഒക്ടോബറിൽ തുടങ്ങും