ഉപഭോക്‌തൃ താൽപര്യം സംരക്ഷിച്ചില്ല; മാരുതി സുസുക്കിക്ക് 200 കോടി പിഴ

By Staff Reporter, Malabar News
maruti-suzuki-export-incresed
Representational Image
Ajwa Travels

ന്യൂഡെൽഹി: ഉപഭോക്‌തൃ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവന്ന പരാതിയിൽ മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴയിട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഡീലർമാർ ഉപഭോക്‌താവിന് അധിക ഡിസ്‌കൗണ്ട് നൽകുന്നത് മാരുതി വിലക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കമ്പനിക്ക് പിഴ ചുമത്തിയിരിക്കുന്നത്.

തങ്ങൾ നിഷ്‌കർഷിച്ച ഡിസ്‌കൗണ്ടിൽ നിന്ന് അധികമായി ഉപഭോക്‌താവിന് ഡിസ്‌കൗണ്ട് അനുവദിക്കുന്നതിനെ മാരുതി എതിർത്തിരുന്നു. ഡീലർമാർ ഇത്തരത്തിൽ ഉപഭോക്‌താവിന് അധിക ഡിസ്‌കൗണ്ട് നൽകുന്നുണ്ടെങ്കിൽ ഡീലർമാർക്കെതിരെ പിഴയിടുന്ന പതിവും മാരുതി സുസുക്കിക്ക് ഉണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അറുപത് ദിവസത്തിനുള്ളിൽ പിഴ അടക്കാനാണ് ഉത്തരവ്.

Read Also: സൂര്യ-വെട്രിമാരൻ ചിത്രം വാടിവാസലിന്റെ ചിത്രീകരണം ഒക്‌ടോബറിൽ തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE