സൂര്യ-വെട്രിമാരൻ ചിത്രം വാടിവാസലിന്റെ ചിത്രീകരണം ഒക്‌ടോബറിൽ തുടങ്ങും

By Staff Reporter, Malabar News
Vaadivasal-shooting-in-october
Ajwa Travels

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി പ്രമുഖ സംവിധായകൻ വെട്രിമാരന്‍ ഒരുക്കുന്ന വാടിവാസലിന്റെ ചിത്രീകരണം ഈ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിക്കും. മധുരയിലാണ് ചിത്രീകരണം നടക്കുക. സൂര്യയുടെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ‘വാടിവാസല്‍‘ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്.

സിഎസ് ചെല്ലപ്പയുടെ ‘വാടിവാസല്‍’ എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ്‌നാടിന്റെ സാംസ്‌കാരിക മുഖമായ ജല്ലിക്കട്ടുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ ഇതിവൃത്തം. കഴിഞ്ഞ വര്‍ഷമാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രീകരണം തുടങ്ങാനിരിക്കെ കോവിഡ് വ്യാപനം രൂക്ഷമായതോടെ നീട്ടി വയ്‌ക്കുകയായിരുന്നു.

വരാനിരിക്കുന്ന തമിഴ് സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് വാടിവാസല്‍. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ ട്വിറ്ററില്‍ ട്രെന്റിങ്ങായിരുന്നു. വിസി ക്രിയേഷന്‍സിന്റെ ബാനറിൽ കലൈപുലി എസ് തനുവാണ് ചിത്രം നിര്‍മിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Read Also: ടോക്യോ പാരാലിമ്പിക്‌സിന് നാളെ തുടക്കം; അഫ്‌ഗാൻ പിൻമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE