കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . സെസി സേവ്യർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എത്രയും വേഗം കീഴടങ്ങണമെന്നും, ഇതിന് തയ്യാറായില്ലെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.
വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന സെസി സേവ്യറിന്റെ വാദം കോടതി അംഗീകരിച്ചില്ല. നിയമ ബിരുദമില്ലാതെ അഭിഭാഷകയായി പ്രാക്റ്റീസ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ബാർ അസോസിയേഷൻ സമർപ്പിച്ച പരാതിയിലായിരുന്നു സെസി സേവ്യറിനെതിരെ കേസെടുത്തത്.
താൻ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന വാദവുമായാണ് സെസി സേവ്യർ കോടതിയെ സമീപിച്ചത്. എന്നാൽ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്ന് ജാമ്യഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
Read Also: തെലങ്കാന കോൺഗ്രസ് നേതാവിന്റെ ‘കഴുത’ പരാമർശം; മാപ്പ് സ്വീകരിച്ച് തരൂർ