തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ആദ്യവർഷ വിദ്യാർഥികളുടെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷാ ടൈം ടേബിൾ ഹയർ സെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്. ഈ മാസം 24ആം തീയതി ആരംഭിച്ച് ഒക്ടോബർ 18ആം തീയതി അവസാനിക്കുന്ന രീതിയിലാണ് ഹയർ സെക്കൻഡറി പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഈ മാസം 24ആം തീയതി ആരംഭിച്ച് ഒക്ടോബർ 13ആം തീയതി അവസാനിക്കും.
ഒന്ന് മുതൽ 5 ദിവസം വരെയുള്ള ഇടവേളകൾ ഓരോ പരീക്ഷകൾക്കിടയിലും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷകൾ നടക്കുന്നത്. എല്ലാ ദിവസവും രാവിലെയാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. അതേസമയം തന്നെ പ്രൈവറ്റ് കമ്പാർട്ട്മെന്റൽ, പുനഃപ്രവേശനം, ലാറ്ററൽ എൻട്രി, പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും, ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കും പ്രത്യേകം പരീക്ഷ നടത്തുന്നതാണ്.
പ്ളസ് വൺ പരീക്ഷകൾ നടത്താൻ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി അനുമതി നൽകിയത്. പരീക്ഷാ നടത്തിപ്പിൽ സർക്കാർ നൽകിയ ഉറപ്പുകൾ അംഗീകരിച്ചുകൊണ്ടാണ് കോടതി അനുമതി നൽകിയത്. കൂടാതെ പരീക്ഷകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികള്‍ സുപ്രിം കോടതി തള്ളുകയും ചെയ്തിരുന്നു.
Read also: ചെങ്കളയിൽ മരിച്ച കുട്ടിയുടെ രണ്ടാമത്തെ നിപാ പരിശോധനാ ഫലവും നെഗറ്റീവ്