താപ്സി പന്നു കേന്ദ്ര കഥാപാത്രമാകുന്ന ബോളിവുഡ് ചിത്രം ‘രശ്മി റോക്കറ്റി’ന്റെ ട്രെയ്ലർ പുറത്തുവിട്ടു. അതിവേഗ ഓട്ടക്കാരിയായ കായിക താരത്തിന്റെ വേഷത്തിലാണ് താപ്സി ചിത്രത്തിൽ എത്തുന്നത്. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്ടോബര്‍ 15ന് സീ5ലൂടെ പ്രേക്ഷകരിലേക്ക് എത്തും.
‘രശ്മി റോക്കറ്റി’ൽ, അന്തര്‍ദേശീയ വേദിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ഓടാന്‍ അതിയായി ആഗ്രഹിക്കുന്ന കഥാപാത്രമാണ് താപ്സിയുടേത്. തന്റെ കരിയറിലെ നിര്‍ണായക ഘട്ടത്തില്‍ ‘രശ്മി’യുടെ മുന്നില്‍ ഒരു പ്രതിസന്ധി വരുന്നതും അതിനെ നേരിട്ടുകൊണ്ടുള്ള കഥാപാത്രത്തിന്റെ മുന്നോട്ടുപോക്കുമാണ് ചിത്രം പറയുന്നത്. പ്രതിബന്ധങ്ങളെയെല്ലാം ഭേദിച്ച് തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന രശ്മിയുടെ ജീവിതം സിനിമ വരച്ചുകാട്ടുന്നു.
പ്രിയാന്‍ഷു പെയിന്‍യുളി, അഭിഷേക് ബാനര്‍ജി, സുപ്രിയ പതക് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം വിജയ് സേതുപതി നായകനായ ‘അനബെല്‍ സേതുപതി’യാണ് താപ്സിയുടേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം താപ്സി അഭിനയിച്ച ഒരു തെന്നിന്ത്യൻ ചിത്രമാണിത്. ‘ലൂപ് ലപേടെ’യാണ് തപ്സിയുടെ റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം.
Most Read: ആക്സിഡിനും ജാൻവിക്കും കന്നിമാസത്തിൽ താലികെട്ട്