ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങി സ്‌റ്റാർട്ട്‌ അപ്പ് കമ്പനിയായ ബൗൺസ്

By Staff Reporter, Malabar News
bounce-share-e-scooter

ബെംഗളൂരു: രാജ്യത്ത് ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ വിവിധ സ്‌റ്റാര്‍ട്ട് അപ്പുകള്‍ ഇതിനോടകം തന്നെ മേഖലയിലെ ശക്‌തമായ സാന്നിധ്യമായി മാറി കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ഒല കൂടി എത്തിയതോടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ മൽസരം കടുപ്പമാവുകയാണ്. എന്നാൽ ഈ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ട് ബെംഗളൂരു ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സ്‌റ്റാർട്ട് അപ്പ് കമ്പനി ‘ബൗൺസ്’ തങ്ങളുടെ പുതിയ ഇ-സ്‌കൂട്ടർ പ്രഖ്യാപിച്ചു കഴിഞ്ഞു.

ബൗൺസിന്റെ ഇലക്‌ട്രിക് സ്‌കൂട്ടറില്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്‌ക്കുകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്. കൂടാതെ സ്‌കൂട്ടറിനൊപ്പം ലഭിക്കുന്നതിനേക്കാള്‍ ബാറ്ററികള്‍ കമ്പനിയില്‍ നിന്ന് വാടകക്കെടുക്കാനുള്ള സൗകര്യവും വെഹിക്കിൾ റെന്റൽ കമ്പനിയായ ബൗൺസ് ഉപഭോക്‌താക്കൾക്ക്‌ നൽകുന്നുണ്ട്.

ഈ മാസം തന്നെ രാജ്യത്ത് തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം ജനുവരി മുതല്‍ സ്‌കൂട്ടറിന്റെ ഡെലിവറിയും കമ്പനി ആരംഭിച്ചേക്കുമെന്നാണ് സൂചന.

ബാറ്ററി പാക്കുകളും, ബാറ്ററി മാനേജ്‌മെന്റ് സിസ്‌റ്റവും തദ്ദേശീയമായി വികസിപ്പിച്ചെടുക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒല ഉൾപ്പെടെയുള്ള കമ്പനികൾക്ക് മികച്ച എതിരാളിയാവാൻ ബൗൺസിന്റെ സ്‌കൂട്ടറിന് കഴിയുമെന്നാണ് വിലയിരുത്തൽ.

Read Also: മികച്ച കോവിഡ് പ്രതിരോധം; കേരളത്തെ പ്രകീർത്തിച്ച് വിയറ്റ്‌നാം പ്രതിനിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE