തിരുവനന്തപുരം: കോവളത്ത് സ്വകാര്യ ഹോട്ടലിൽ വിദേശി ഉറുമ്പരിച്ച നിലയിൽ. അമേരിക്കൻ പൗരനായ ഇർവിൻ ഫോക്‌സി(77) നെയാണ് ബീച്ചിന് പിന്നിലെ ഹോട്ടലിൽ അവശനിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുൻപ് കോവളത്ത് എത്തിയ അദ്ദേഹത്തിന് വീഴ്‌ചയിൽ പരുക്ക് പറ്റിയിരുന്നു എന്നാണ് വിവരം.
തുടർന്ന് അദ്ദേഹം ചികിൽസയിൽ കഴിയുകയായിരുന്നു. കോവളം പോലീസ് കഴിഞ്ഞ ദിവസം നടത്തിയ ബീച്ച് പരിശോധനക്കിടെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുറിക്കുള്ളിൽ മലമൂത്ര വിസർജ്യങ്ങൾക്കുള്ളിലാണ് അദ്ദേഹം കിടന്നിരുന്നത്. ഇദ്ദേഹത്തിന്റെ മുറുവുകളിൽ ഉറുമ്പരിച്ചിരുന്നു.
ആഹാരമോ പരിചരണമോ ലഭിക്കാതെ അവശനിലയിലായിരുന്നു. നിലവിൽ ഇദ്ദേഹത്തിന് പരിചരണവും ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Read Also: ദത്ത് വിവാദം; ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും



































