എറണാകുളം: കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും’ എന്ന സെമിനാര്‍ ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഭാവിയെ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് കാലാവസ്ഥയിലെ മാറ്റം.
ഇതിനു പരിഹാരമാകുന്ന സമഗ്ര പദ്ധതികള്‍ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെ ഗൗരവപരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠനം നടത്തുന്ന ഐപിസിസിയുടെ ഒടുവിലത്തെ റിപ്പോര്‍ട് പ്രകാരം കേരളം സങ്കീര്‍ണ്ണമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരം കാണാൻ കൂടുതൽ പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
Read Also: ശബരിമല തീർഥാടനം; നീലിമലയിലെ പരമ്പരാഗത പാത തുറന്ന് കൊടുത്തു