കാലാവസ്‌ഥാ വ്യതിയാനം മറികടക്കാൻ കൂടുതൽ പദ്ധതികൾ നടപ്പിലാക്കും; മന്ത്രി പി രാജീവ്

By Staff Reporter, Malabar News
AI Camera Controversy
മന്ത്രി പി രാജീവ്
Ajwa Travels

എറണാകുളം: കാലാവസ്‌ഥാ വ്യതിയാനത്തെ മറികടക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്‌ഥാന സര്‍ക്കാരെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കാലാവസ്‌ഥാ വ്യതിയാനവും ആഗോള താപനവും’ എന്ന സെമിനാര്‍ ഉൽഘാടനം ചെയ്‌ത്‌ കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഭാവിയെ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് കാലാവസ്‌ഥയിലെ മാറ്റം.

ഇതിനു പരിഹാരമാകുന്ന സമഗ്ര പദ്ധതികള്‍ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ പാരിസ്‌ഥിതിക പ്രശ്‌നങ്ങളെ ഗൗരവപരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും കാലാവസ്‌ഥാ വ്യതിയാനത്തെ കുറിച്ച് പഠനം നടത്തുന്ന ഐപിസിസിയുടെ ഒടുവിലത്തെ റിപ്പോര്‍ട് പ്രകാരം കേരളം സങ്കീര്‍ണ്ണമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരം കാണാൻ കൂടുതൽ പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.

Read Also: ശബരിമല തീർഥാടനം; നീലിമലയിലെ പരമ്പരാഗത പാത തുറന്ന് കൊടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE