ന്യൂഡെൽഹി: സിക്കിമിലെ ജവഹർലാൽ നെഹ്റു മാർഗ് എന്നറിയപ്പെട്ട റോഡ് ഇനിമുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അറിയപ്പെടും. സിക്കിം ഗവർണർ ഗംഗ പ്രസാദ് പ്രധാനമന്ത്രിയുടെ പേര് നൽകിയ റോഡ് ഉൽഘാടനം ചെയ്തു. കോവിഡ് കാലത്ത് സൗജന്യ വാക്സിനും, റേഷനും നല്‍കിയതിന്റെ ആദര സൂചകമായാണ് റോഡിന് പ്രധാനമന്ത്രി മോദിയുടെ പേര് നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി.
സിക്കിമിലെ ഗാംഗ്ടോക്കിലെ നാഥുല അതിര്‍ത്തിയെയും, സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡിനാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ പേര് നൽകിയിരിക്കുന്നത്. 19.51 കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് സോംഗോ- നാഥുല റോഡ്. നിലവിൽ റോഡ് ഉൽഘാടനത്തിന്റെയും പേര് മാറ്റത്തിന്റെയും ചിത്രങ്ങള്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ഡിബി ചൌഹാന് അടക്കം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
Read also: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആകാശപാത സജ്ജം; ഉൽഘാടനം ജനുവരിയിൽ

































