തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആനയോട്ടം തിങ്കളാഴ്ച നടത്താൻ തീരുമാനം. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം. 3 ആനകൾ മാത്രമായിരിക്കും ഇത്തവണത്തെ ആനയോട്ടത്തിൽ പങ്കെടുക്കുക. കൂടാതെ കാണികളുടെ എണ്ണവും കോവിഡിനെ തുടർന്ന് കുറയ്ക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ഉൽസവ സമയത്ത് സ്വർണത്തിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ക്ഷേത്രത്തിന്റെ കിഴക്കെ നടയിലുള്ള മജ്ഞുളാല് പരിസരത്ത് നിന്ന് ആനയോട്ടം ആരംഭിച്ച് ക്ഷേത്രത്തിനകത്ത് ഏഴ് പ്രദക്ഷിണം നടത്തുന്നതോടെ ചടങ്ങ് അവസാനിക്കും. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരം കടന്നെത്തുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്.
Read also: വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പ്; വ്യാപാരികൾക്ക് പണം നഷ്ടമായി