ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്തതിനെക്കാൾ 14% കുറവ് കേസുകളാണ് ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.8 ശതമാനമാണ്. രാജ്യത്ത് 2,53,739 സജീവ കേസുകളാണ് നിലവിലുള്ളത്.
60298 പേരാണ് ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത്. ഇതുവരെ 4,20,37,536 ആളുകൾ രാജ്യത്ത് കോവിഡിൽ നിന്നും മുക്തി നേടി.
അതേസമയം 325 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്യപ്പെട്ടു. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,11,230 ആണ്.
കേരളത്തിൽ കഴിഞ്ഞ ദിവസം 7,780 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 63,192 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. രോഗമുക്തി നേടിയവർ 21,134 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 18 പേർക്കുമാണ്.
അതേസമയം രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 175.03 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്തത്.
Most Read: ടി- 20; 30ആം അര്‍ധ സെഞ്ചുറിയുമായി കോഹ്ലി, രോഹിത്തിന്റെ റെക്കോഡിനൊപ്പം