ടി- 20; 30ആം അര്‍ധ സെഞ്ചുറിയുമായി കോഹ്‌ലി, രോഹിത്തിന്റെ റെക്കോഡിനൊപ്പം

By News Bureau, Malabar News
Ajwa Travels

കൊൽക്കത്ത: വെസ്‌റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി 20യിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം വിരാട് കോഹ്‌ലി. 41 പന്തിൽ നിന്ന് 52 റൺസെടുത്ത കോഹ്‌ലി രാജ്യാന്തര ട്വന്റി- 20യിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറികളെന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ റെക്കോഡിനൊപ്പമെത്തി.

ട്വന്റി- 20 കരിയറിലെ തന്റെ 30ആം അർധ സെഞ്ചുറി കൂടിയാണ് ഈഡൻ ഗാർഡൻസിൽ താരം കുറിച്ചത്.

അതേസമയം ട്വന്റി- 20 കരിയറിൽ 10,000 റൺസ് പിന്നിട്ടിട്ടുള്ള ഏക ഇന്ത്യൻ ബാറ്ററാണ് കോഹ്‌ലി. ട്വന്റി- 20 റൺവേട്ടയിൽ ലോക ക്രിക്കറ്റിൽ ആറാം സ്‌ഥാനത്തുമാണ് താരം. ക്രിസ് ഗെയ്ൽ (14,529), ഷുഐബ് മാലിക് (11,611), കിറോൺ പൊള്ളാർഡ് (11,419), ആരോൺ ഫിഞ്ച് (10,434), ഡേവിഡ് വാർണർ (10,308) എന്നിവരാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.

Most Read: പഞ്ചാബ് നാളെ ജനവിധി തേടും; യുപിയിൽ മൂന്നാംഘട്ട വോട്ടെടുപ്പും നാളെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE