കോവിഡ് ഇന്ത്യ; 22,270 പുതിയ കേസുകൾ, കേരളത്തിൽ 7,780 രോഗബാധ

By News Bureau, Malabar News
covid-india-update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,270 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 14% കുറവ് കേസുകളാണ് ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.8 ശതമാനമാണ്. രാജ്യത്ത് 2,53,739 സജീവ കേസുകളാണ് നിലവിലുള്ളത്.

60298 പേരാണ് ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയത്. ഇതുവരെ 4,20,37,536 ആളുകൾ രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടി.

അതേസമയം 325 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്യപ്പെട്ടു. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,11,230 ആണ്.

കേരളത്തിൽ കഴിഞ്ഞ ദിവസം 7,780 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 63,192 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 21,134 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 18 പേർക്കുമാണ്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 175.03 കോടി വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്‌.

Most Read: ടി- 20; 30ആം അര്‍ധ സെഞ്ചുറിയുമായി കോഹ്‌ലി, രോഹിത്തിന്റെ റെക്കോഡിനൊപ്പം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE