തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ഇരുട്ടടിയായി ഇന്നും ഇന്ധനവിലയിൽ വർധന. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.54 രൂപയും ഡീസലിന് 102.25 രൂപയുമായി വില ഉയര്‍ന്നു.
കൊച്ചിയില്‍ നിലവിൽ പെട്രോൾ ലിറ്ററിന് 113.46 രൂപയും ഡീസൽ ലിറ്ററിന് 100.40 രൂപയും, കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 113.63 രൂപയും ഡീസൽ ലിറ്ററിന് 100.58 രൂപയുമാണ് വില.
തുടർച്ചയായി ഉണ്ടാകുന്ന ഇന്ധനവില വർധന ജനങ്ങൾക്ക് തിരിച്ചടിയാകുകയാണ്. നിലവിൽ കഴിഞ്ഞ 10 ദിവസം കൊണ്ട് പെട്രോളിന് 9.15 രൂപയും ഡീസലിന് 8.84 രൂപയുമാണ് കൂടിയത്. ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധന മൂലം നിത്യോപയോഗ സാധനങ്ങൾക്ക് ഉണ്ടാകുന്ന വിലക്കയറ്റവും രൂക്ഷമാകുകയാണ്.
Read also: നിയന്ത്രണങ്ങൾ നീക്കി തമിഴ്നാട്; ഇനി പൊതുസ്ഥലത്ത് വാക്സിൻ സർട്ടിഫിക്കറ്റും വേണ്ട