തൃശൂര്‍: കുന്നംകുളത്ത് തമിഴ്നാട് സ്വദേശിയെ ഇടിച്ചത് പിക്ക്അപ് വാൻ. ഇയാളുടെ മരണത്തിനിടയാക്കിയ പിക്ക്അപ് വാന്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL48 1176 നമ്പര്‍ വാനാണ് പരസ്വാമിയെ ഇടിച്ചത്. താഴെ വീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വീഫ്റ്റ് ബസ് കയറിയിരുന്നു.
മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക്അപ് വാനാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാന്‍ കണ്ടെത്തിയത്. വാനിടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലില്‍ കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് കയറി ഇറങ്ങുകയായിരുന്നു. നേരത്തെ കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് ഇടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
തൃശൂർ കുന്നംകുളത്ത് വച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്.
Most Read: കാവ്യാ മാധവനെ ചോദ്യംചെയ്യൽ അടുത്ത ആഴ്ച; ക്രൈം ബ്രാഞ്ച്