സെമി ഉറപ്പിക്കാൻ കേരളം; ഇന്ന് മേഘാലയയെ നേരിടും

By News Desk, Malabar News
santhosh trophy tournament kerala vs meghalaya
Ajwa Travels

പയ്യനാട്: സന്തോഷ് ട്രോഫി ഫുട്ബോളിൽ സെമി ഫൈനലിലേക്കുള്ള പോരാട്ടത്തിൽ കേരളം. ഇന്ന് മേഘാലയയെ നേരിടും. രാത്രി എട്ട് മണിക്ക് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മൽസരം. ആറ് പോയിന്റുമായി ഗ്രൂപ്പ് എയിൽ കേരളമാണ് മുന്നിൽ.

ബംഗാളിനെ എതിരില്ലാതെ രണ്ട് ഗോളിന് തോൽപിച്ചതിന്റെ കരുത്തിലാണ് കേരളം. ആദ്യ മൽസരത്തിൽ രാജസ്‌ഥാനെ എതിരില്ലാതെ അഞ്ച് ഗോളിനും വീഴ്‌ത്തിയിരുന്നു. രണ്ട് മൽസരങ്ങളും ജയിച്ച് ആറ് പോയിന്റുള്ള കേരളം സെമി ഉറപ്പിച്ചാണ് കളത്തിലിറങ്ങുക. ഇന്ന് പുതിയ താരങ്ങൾക്ക് അവസരം നൽകിയേക്കും.

ആദ്യ മൽസരത്തിൽ രാജസ്‌ഥാനെ 3-2ന് തോൽപിച്ചത്തിന്റെ ആത്‌മവിശ്വാസത്തിലാണ് മേഘാലയ ടീം പയ്യനാട് ഇറങ്ങുക. ഫിഗോ സിൻഡായി എന്ന ഇടംകാലൻ വിങ്ങറാണ് മേഘാലയയുടെ ശക്‌തി. ഇന്നത്തെ മൽസരത്തിലും മഞ്ചേരിയിലെ സ്‌റ്റേഡിയം നിറഞ്ഞ് കവിയുമെന്ന് ഉറപ്പാണ്. ഈ ആരവങ്ങളും ആവേശവും കേരളത്തിന്റെ കുതിപ്പിന് കരുത്താകുമെന്നുറപ്പ്.

Most Read: ജഹാംഗീർപുരി അക്രമം; ആസൂത്രിതമല്ലെന്ന് ഡെൽഹി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE