സ്‌പൈഡർമാൻ നോ വേ ഹോം; 292 തവണ കണ്ട് ആരാധകൻ, ലോകറെക്കോർഡ്

By News Desk, Malabar News
Spider-Man: No Way Home Watched 292 Times By Fan Who Ended Up Making A World Record
Representational Image
Ajwa Travels

അൽഭുത കാഴ്‌ചകളുടെ ‘മാന്ത്രികവല’ നെയ്‌ത് പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച മാർവൽ ചിത്രമാണ് 2021ൽ പുറത്തിറങ്ങിയ ‘സ്‌പൈഡർമാൻ നോ വേ ഹോം’. മാർവൽ ആരാധകർക്ക് ചിന്തിക്കാൻ കഴിയാത്തത്ര ട്വിസ്‌റ്റുകളാണ് സിനിമയിലാകെ ഒരുക്കിയിരുന്നത്. ജോൺ വാട്‍സ് സംവിധാനം ചെയ്‌ത്‌ ടോം ഹോളണ്ട് സ്‌പൈഡർമാനായി വേഷമിടുന്ന ചിത്രം ലോക സിനിമാ രംഗത്ത് ഏറെ തരംഗം സൃഷ്‌ടിച്ചിരുന്നു.

സിനിമ ലോക റെക്കോർഡുകൾ ഭേദിച്ചപ്പോൾ തുടർച്ചയായി നോ വേ ഹോം കണ്ട് മറ്റൊരു റെക്കോർഡ് സൃഷ്‌ടിച്ചിരിക്കുകയാണ് യുഎസിലെ ഒരു ആരാധകൻ. ഫ്‌ളോറിഡ സ്വദേശിയായ റാമിറോ അലാനിസ് എന്ന യുവാവ് 292 തവണയാണ് നോ വേ ഹോം കണ്ടത്. ഒരു സിനിമ ഏറ്റവുമധികം തവണ കണ്ടയാളെന്ന ഗിന്നസ് റെക്കോർഡും ഇതോടെ റാമിറോ സ്വന്തമാക്കി.

നേരത്തെ, മാർവലിന്റെ തന്നെ അവഞ്ചേഴ്‌സ്‌ എൻഡ് ഗെയിം എന്ന സിനിമ 191 തവണ കണ്ട് റാമിറോ റെക്കോർഡ് ഇട്ടിരുന്നു. എന്നാൽ, ഈ റെക്കോർഡ് പിന്നീട് അർനോഡ് ക്‌ളെയിൻ എന്നയാൾ തകർത്തു. ഫ്രഞ്ച് സിനിമ കാമെലോട്ടിന്റെ ആദ്യ ഭാഗം 204 തവണ കണ്ടാണ് അർനോഡ് റാമിറോയുടെ റെക്കോർഡ് തകർത്തത്. ഇതിന് പിന്നാലെയാണ് നോ വേ ഹോം 292 തവണ കണ്ട് റാമിറോ തന്റെ റെക്കോർഡ് തിരിച്ചുപിടിച്ചത്.

Most Read: 9000 കോടി രൂപക്ക് മുകളിൽ മൂല്യം; അപൂർവ റൂബി ഡയമണ്ട് ലേലത്തിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE