തിരുവനന്തപുരം: കാറിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വൃദ്ധനെ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. നാലാഞ്ചിറ കാരാളി റോഡ് കൊപ്രാപ്പുരയില്‍ അഡ്വ ബ്രൈറ്റി(75)നെയാണ് ഇന്ന് വൈകുന്നേരം മൂന്നരയോടെ കാറിനുള്ളില്‍ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാർ മണ്ണന്തല പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വൃദ്ധനെ ഉടനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന പെട്രോളും കണ്ടെത്തിയിരുന്നു. ആത്‍മഹത്യാ ശ്രമമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read also: അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ































