തെന്നിന്ത്യൻ താരം നാനിയും മലയാളികളുടെ പ്രിയതാരം നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘അന്തേ സുന്ദരാനികി’യിലെ ആദ്യഗാനം പുറത്ത്. മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
ചിത്രത്തിന്റെ മലയാളം പതിപ്പിന് ‘ആഹാ സുന്ദരാ‘ എന്നാണ് പേര്. സുന്ദർ, ലീല തോമസ് എന്നീ കഥാപാത്രങ്ങളായാണ് നാനിയും നസ്രിയയും യഥാക്രമം വേഷമിടുന്നത്. ഒരു റൊമാന്റിക്ക് കോമഡി എന്റർടെയ്നറായ ചിത്രം ജൂൺ 10ന് പ്രേക്ഷകർക്കരികിലെത്തും.
നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമായ ‘അന്തേ സുന്ദരാനികി’ നാനിയുടെ 28ആം ചിത്രം കൂടിയാണ്. വിവേക് അത്രേയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ രോഹിണി, നദിയ മൊയ്തു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നികേത് ബൊമ്മി ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റർ രവിതേജ ഗിരിജലയാണ്. സംഗീത സംവിധാനം വിവേക് സാഗറും നിര്‍വഹിക്കുന്നു.
Most Read: വിജയ് ബാബു ഒളിവിൽ തന്നെ; അന്വേഷണം ഊർജിതമാക്കി പോലീസ്