കോഴിക്കോട്: ജില്ലയിലെ തൊണ്ടയാടുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി. എങ്ങനെയാണ് ഇവിടെ വെടിയുണ്ട വന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. കൂടാതെ പ്രദേശത്ത് നിലവിൽ പോലീസ് പരിശോധന നടത്തി വരികയാണ്.
പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ ഉടമയോട് കാര്യങ്ങൾ ചോദിച്ചറിയണമെന്നും അതിന് ശേഷം മാത്രമേ വിശദമായ വിവരങ്ങൾ പറയാൻ കഴിയൂ എന്നുമാണ് പോലീസ് വ്യക്തമാക്കിയത്. നിലവിൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read also: ട്രെയിനിന് നേരെ കല്ലേറ്; ബിഹാർ സ്വദേശി പാലക്കാട് അറസ്റ്റിൽ