മികച്ച ഭൂരിപക്ഷം നേടും; വിജയം ഉറപ്പെന്ന് ഉമ തോമസ്

By Staff Reporter, Malabar News
uma-thomas

കൊച്ചി: തൃക്കാക്കരയില്‍ മികച്ച വിജയമുണ്ടാകുമെന്ന് യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ്. പോളിംഗ് ശതമാനത്തില്‍ ആശങ്കയില്ല. മികച്ച ഭൂരിപക്ഷം നേടുമെന്നും ഉമ തോമസ് പറഞ്ഞു. പോളിംഗ് ദിനത്തിലേത് പോലെ തന്നെ അമ്പലത്തിലും പള്ളിയിലും പോയതിന് പിന്നാലെയാണ് കൗണ്ടിംഗ് സ്‌റ്റേഷനിലേക്ക് ഉമ തോമസ് പോവുന്നത്.

ബിജെപി വോട്ടുകളില്‍ വന്‍ വര്‍ധനയുണ്ടാവുമെന്നും ചിട്ടയായ സംഘടനാ പ്രവര്‍ത്തനം ഗുണം ചെയ്യുമെന്നും എന്‍ഡിഎ സ്‌ഥാനാർഥി എഎന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും.

ആദ്യം എണ്ണുക പോസ്‌റ്റല്‍ ബാലറ്റുകളും, സര്‍വീസ് ബാലറ്റുകളുമാണ്. പിന്നാലെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്‌തമാകും. കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുകയെന്നാണ് സൂചന.

Read Also: ക്രൈം ബ്രാഞ്ച് ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്; ദിലീപിന് നിർണായകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE