ന്യൂഡെൽഹി: ശ്രീലങ്കയ്ക്ക് കൂടുതൽ സാമ്പത്തിക സഹായവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. 3.8 ബില്യൺ ഡോളറിന്റെ സഹായം ഇതിനോടകം നൽകി കഴിഞ്ഞു. മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമഗ്രികൾ, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോചനകൾ പുരോഗമിക്കുകയാണ്.
ശ്രീലങ്കയുമായി ഇന്ത്യക്ക് നല്ല ബന്ധമാണെന്നും, ജനക്ഷേമത്തിനായി ഇടപെടലുകൾ തുടരുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ലങ്കയുടെ അഭിവ്യദ്ധിക്കായുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഇന്ത്യയെന്നും കൂടുതൽ സഹായം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അഭയാർഥി പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പ്രതിസന്ധിയില്ലെന്നാണ് തീര സംരക്ഷണ സേനയുടേതടക്കം റിപ്പോർട്ടിൽ ഉള്ളത്.
Read Also: ദക്ഷിണാഫ്രിക്കയിലെ ബാറിൽ വെടിവെപ്പ്; 15 പേർ കൊല്ലപ്പെട്ടു