തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിൽ ആയിരിക്കും മഴ കൂടുതൽ ശക്തമാകുക. ഇതേ തുടർന്ന് 6 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ വരും മണിക്കൂറുകളിൽ ഇടുക്കി, എറണാകുളം,തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചക്ക് ശേഷം ആയിരിക്കും മഴ കൂടുതൽ കനക്കാൻ സാധ്യതയുള്ളത്. ഒഡീഷ തീരത്ത് നിലനിൽക്കുന്ന ന്യൂനമര്‍ദ്ദവും, മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെയുള്ള ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനവുമാണ് നിലവിൽ സംസ്ഥാനത്ത് മഴയ്ക്ക് കാരണം.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ നിലവിൽ ശക്തമായ മഴ തുടരുകയാണ്.
Read also: ത്രില്ലർ മൂവി ‘ഇൻ’ മനോരമ മാക്സിൽ; ഡിഎസ്പി അയ്യപ്പനായി മധുപാൽ വേറിട്ട വേഷത്തിൽ