മാനന്തവാടി: തലപ്പുഴ കെഎസ്ഇബി ഓഫീസിന് സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് പരിക്ക്. കണ്ണൂർ എആർ ക്യാമ്പിലെ പോലീസുകാരും കുടുംബവും സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. വൈദ്യുതി ലൈൻ സ്ഥാപിക്കാനുള്ള പോസ്റ്റുകൾ കയറ്റിയ പിക്കപ്പിലാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ബസിന് മുകളിലേക്ക് വീണു. ക്രെയിൻ ഉപയോഗിച്ച് പോസ്റ്റുകൾ മാറ്റുകയായിരുന്നു. കെഎസ്ഇബി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ആറ് ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
Most Read| നരസിംഹ റാവു, ചൗധരി ചരൺ സിങ്, എംഎസ് സ്വാമിനാഥൻ; ഭാരതരത്ന മൂന്ന് പേർക്ക് കൂടി