തലപ്പുഴയിൽ ടൂറിസ്‌റ്റ് ബസ് പിക്കപ്പിലേക്ക് ഇടിച്ചുകയറി; ആറുപേർക്ക് പരിക്ക്

By Trainee Reporter, Malabar News
Tourist bus crashes into pickup in Thalapuzha; Six people were injured
Rep. Image
Ajwa Travels

മാനന്തവാടി: തലപ്പുഴ കെഎസ്‌ഇബി ഓഫീസിന് സമീപം നിയന്ത്രണം വിട്ട ടൂറിസ്‌റ്റ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് പരിക്ക്. കണ്ണൂർ എആർ ക്യാമ്പിലെ പോലീസുകാരും കുടുംബവും സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. വൈദ്യുതി ലൈൻ സ്‌ഥാപിക്കാനുള്ള പോസ്‌റ്റുകൾ കയറ്റിയ പിക്കപ്പിലാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്‌റ്റ് ബസിന് മുകളിലേക്ക് വീണു. ക്രെയിൻ ഉപയോഗിച്ച് പോസ്‌റ്റുകൾ മാറ്റുകയായിരുന്നു. കെഎസ്ഇബി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ആറ് ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Most Read| നരസിംഹ റാവു, ചൗധരി ചരൺ സിങ്, എംഎസ് സ്വാമിനാഥൻ; ഭാരതരത്‌ന മൂന്ന് പേർക്ക് കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE