ബെംഗളൂരു: നാഷണൽ സ്‌റ്റുഡന്റ്സ് യൂണിയൻ ഇന്ത്യ (എൻഎസ്‌യുഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ. ആന്ധ്രായിലെ ധർമ്മാപുരത്തെ ഒരു തടാകക്കരയിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം. കൊലപാതകമാണെന്നാണ് വിവരം. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കേരളത്തിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ് രാജ് സമ്പത്ത് കുമാർ. ഭൂമിയിടപാടോ വ്യക്‌തി വൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേഹമാസകലം പരിക്കേറ്റ് നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. നെയ്യാർ ഡാമിൽ കൂട്ടയടി നടന്ന വിവാദ കെഎസ്‌യു ക്യാമ്പിൽ രാജ് സമ്പത്തും പങ്കെടുത്തിരുന്നു. കെഎസ്‌യു ജൻമദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് കേരളത്തിൽ എത്താനിരുന്നതാണ് രാജ് സമ്പത്ത് കുമാർ.
Most Read| ബാർക്കോഴ ആരോപണം; ജൂഡീഷ്യൽ അന്വേഷണം വേണം- പ്രക്ഷോഭത്തിന് യുഡിഎഫ്


































