അമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ; തടയാൻ ശ്രമിച്ച സഹോദരനും പരിക്ക്

By Trainee Reporter, Malabar News
suman murder
Representational Image
Ajwa Travels

കാസർഗോഡ്: അമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ. മുളിയാർ പൊവ്വൽ ബെഞ്ച് കോടതിയിലെ അബ്‌ദുല്ലകുഞ്ഞിയുടെ ഭാര്യ നബീസയാണ് (62) മരിച്ചത്. സംഭവത്തിൽ മകൻ നാസറിനെ ആദൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് പ്രതിയെന്ന് പോലീസ് വ്യക്‌തമാക്കി.

അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരൻ മജീദിനെയും പ്രതി തലയ്‌ക്കടിച്ച് വീഴ്‌ത്തി. സാരമായി പരിക്കേറ്റ ഇയാളെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുശേഷം കത്തി കാട്ടി സ്‌ഥലത്ത്‌ പരിഭ്രാന്തി സൃഷ്‌ടിച്ച് ഓടി രക്ഷപ്പെട്ട നാസറിനെ പൊവ്വൽ സ്‌റ്റേറിന് സമീപത്ത് വെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഇന്ന് വൈകിട്ട് നാലിനാണ് കൊലപാതകം നടന്നത്. സംഭവ സമയത്ത് ഇവർ മൂന്നുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുക്കളയിൽ നിന്ന് നിലവിളി കേട്ട് നോക്കിയാ മജീദ് രക്‌തത്തിൽ കുളിച്ച് കിടക്കുന്ന നബീസയെയാണ് കണ്ടത്. തടയാൻ ശ്രമിച്ചപ്പോഴാണ് മജീദിന് മർദ്ദനമേറ്റത്. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം നബീസയുടെ മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE