ന്യൂഡെൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അൽഥാനിയുമായി നിർണായക കരാറിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരട്ട നികുതി ഒഴിവാക്കുന്ന കരാറിലാണ് ഇന്ത്യയും ഖത്തറും ഒപ്പുവെച്ചത്. ഉച്ചയ്‌ക്ക് 12ന് ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്‌ച.
ഇന്നലെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഖത്തർ അമീർ ഇന്ത്യയിലെത്തിയത്. പ്രോട്ടോകോൾ മാറ്റിവെച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് നരേന്ദ്രമോദി ഇന്നലെ ഖത്തർ അമീറിനെ സ്വീകരിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ അമീറുമായി ചർച്ച നടത്തിയിരുന്നു.
ഖത്തർ അമീറിനൊപ്പം ഇന്ത്യൻ സന്ദർശനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്‍ദുൾ റഹ്‌മാൻ ബിൻ ജാസിം അൽഥാനിയും പങ്കെടുക്കുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ഖത്തർ അമീർ ഇന്ത്യയിലെത്തുന്നത്. 2015 മാർച്ചിലായിരുന്നു ഇതിന് മുൻപ് അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ




































