തൃശൂർ: കൃഷിവകുപ്പിന്റെ കർഷകദിനാഘോഷം അടക്കം വിവിധ പരിപാടികളുടെ ഉൽഘാടനത്തിന് ഇന്ന് ജില്ലയിലേക്ക് മുഖ്യമന്ത്രി നടത്താനിരുന്ന യാത്ര റദ്ദാക്കി. പരിപാടികളുടെ ഉൽഘാടനങ്ങൾ ഓൺലൈനായി നിർവഹിക്കാനാണ് തീരുമാനം. മോശം കാലാവസ്ഥാ, റോഡുകളുടെ ദുരവസ്ഥ തുടങ്ങി യാത്ര റദ്ദാക്കലിന് പല കാരണങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇന്നലെ രാത്രി എട്ടരയോടെ തൃശൂരിൽ എത്തുമെന്നായിരുന്നു പോലീസിനടക്കം ലഭിച്ച അറിയിപ്പ്. ഇതുപ്രകാരം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പാടാക്കിയിരുന്നു. എന്നാൽ, രാത്രിയാത്ര റദ്ദാക്കിയതായി വൈകിട്ടോടെ പോലീസിന് വിവരം ലഭിച്ചു. ഇന്ന് രാവിലെ എത്താനുള്ള സാധ്യത സംഘാടകർ പ്രതീക്ഷിച്ചെങ്കിലും ഓൺലൈനായി മാത്രമേ പങ്കെടുക്കൂ എന്ന വിവരം പിന്നീട് കൈമാറി.
തേക്കിൻകാട് മൈതാനത്തെ കർഷക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉൽഘാടനം, സാഹിത്യ അക്കാദമിയിൽ രാജ്യാന്തര സാഹിത്യോൽസവ ഉൽഘാടനം, ഹോട്ടൽ ദാസ് കോണ്ടിനെന്റലിൽ കുവൈത്ത് കല ട്രസ്റ്റ് പുരസ്കാര സമർപ്പണം എന്നിവയായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടികൾ.
Most Read| ‘കാക്കിക്കുള്ളിലെ കാരുണ്യ ഹൃദയം’; അന്ന് വളയൂരി നൽകി, ഇന്ന് ആംബുലൻസിന് വഴിയൊരുക്കി






































