മാങ്കാവ് ആഴ്‌ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം

കെട്ടിട ഉടമയുടെ സുഹൃത്തായ കല്ലായി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം.

By Senior Reporter, Malabar News
kozhikode fire
Representational Image

കോഴിക്കോട്: മാങ്കാവ് ആഴ്‌ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം. കെട്ടിട ഉടമയുടെ സുഹൃത്തായ കല്ലായി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. കെട്ടിടം ഉടമസ്‌ഥൻ ഡെൽഹിയിലാണ്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒറ്റ മുറിയിലാണ് തീപിടിത്തം ഉണ്ടായത്. മുകൾ നിലയിൽ ട്യൂഷൻ സെന്ററാണ്.

പുലർച്ചെ ആറരയോടെയാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിഞ്ഞയുടൻ പോലീസും ഫയർ ഫോഴ്‌സും എത്തി തീയണച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. കസബ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE