മലപ്പുറം: ലഹരിക്കെതിരെ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്ന മോട്ടിവേഷണൽ സ്പീക്കറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പീഡനക്കേസിൽ പിടിയിൽ. 16 വയസുകാരിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിൽ എടുത്തത്.
2022 സെപ്തംബറിൽ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇൻഫ്ളുവൻസറായ ഫിലിപ്പ് മമ്പാട് സോഷ്യൽ മീഡിയകൾ വഴി നിരവധി വീഡിയോകൾ പങ്കുവെക്കാറുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന 16 വയസുള്ള പെൺകുട്ടിയെ ഇയാളുടെ അടുത്ത് കൗൺസിലിങ്ങിന് കൊണ്ടുവന്നപ്പോഴാണ് സംഭവം.
കാസർഗോഡ് കാഞ്ഞങ്ങാടുള്ള ഒരു ഹോട്ടലിൽ വെച്ച് കുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് പരാതിയിൽ പറയുന്നത്. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
Most Read| ‘ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് ഉറപ്പ്’; താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി






































