കോഴിക്കോട്: കേരളത്തിൽ എവിടെയുമുള്ള ക്ഷേത്രചരിത്രവും ഭരണസമിതിയും പൂജകളും ഉൾപ്പടെയുള്ള മുഴുവൻ കാര്യങ്ങളെയും ഒരൊറ്റ ക്ളിക്കിൽ അറിയാനും പൂജകളും സവിശേഷ പ്രാർഥനകളും ഉൾപ്പടെയുള്ള കാര്യങ്ങൾ ബുക്ക് ചെയ്യാനും സംഭാവനകൾ നൽകാനുമുള്ള സൗകര്യമാണ് TempleAddress.com എന്ന പുതിയ സോഫ്‌റ്റ്‌വെയർ സ്‌റ്റാർട്ടപ്പ് ഒരുക്കുന്നത്.
കോഴിക്കോട് ആസ്‌ഥാനമായ വാസ് സിസ്‌റ്റംസ് പ്രമോട്ട് ചെയ്യുന്ന സ്‌റ്റാർട്ടപ്പ് സംരംഭം TempleAddress.com, അദ്വൈതാശ്രമത്തിന് സമീപം കൊളത്തൂരപ്പൻ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ സ്വാമി ചിദാനന്ദപുരിയാണ് വിശാസികൾക്ക് സമർപ്പിച്ചത്.
ലോകത്തിന്റെ ഏതു കോണിലിരുന്നും ഏതൊരു ക്ഷേത്രവും കണ്ടെത്താനും അതിന്റെ ഐത്യഹ്യവും ചരിത്രവും അറിയാനും മനസിലാക്കാനും പൂജകളും മറ്റും ബുക്ക് ചെയ്യാനും ‘ടെമ്പിൾ അഡ്രസ്’ വെബ്സൈറ്റ് വലിയ സഹായമാകുമെന്ന് സ്വാമി ചിദാനന്ദപുരി വെബ്സൈറ്റ് സമർപ്പണ ചടങ്ങിൽ പറഞ്ഞു.
ക്ഷേത്രങ്ങളുടെ ഐത്യഹ്യവും ചരിത്രവും വരും തലമുറയ്‌ക്കായി ഡിജിറ്റലായി സംരക്ഷിക്കുക എന്നതും ഇതിന് പിന്നിലുള്ളവരുടെ പ്രധാനപ്പെട്ട ഉദ്ദേശമാണ്. പല ക്ഷേത്രങ്ങളുടെയും ഐത്യഹ്യങ്ങളും ബന്ധപ്പെട്ട അറിവുകളും കാലക്രമേണ വിസ്‌മൃതിയിലായിപ്പോകുന്ന അവസ്‌ഥയുണ്ട്. മാത്രവുമല്ല, ശരിയായ കാര്യങ്ങൾ വിസ്‌മൃതിയിലാണ്ട് പോകുമ്പോൾ തെറ്റായ പല കാര്യങ്ങളും പ്രചരിക്കും. അത് കൊണ്ടുതന്നെ, ഈ സംരംഭം ഇത്തരം പ്രതിസന്ധികൾക്ക് ഒരു പരിഹാരമാണെന്നും സ്വാമി ചിദാനന്ദപുരി വിശദീകരിച്ചു.
കേരളത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സകല കാവുകളും ക്ഷേത്രങ്ങളും അവിടെയുള്ള പൂജാ സവിശേഷതകളും ഉൾപ്പടെയുള്ള എല്ലാ വിവരങ്ങളുമടങ്ങിയ സമ്പൂർണ ഡിജിറ്റൽ വിജ്‌ഞാന കോശം എന്ന രീതിയിലേക്ക് വളരാൻ ആഗ്രഹിക്കുന്ന ‘ടെമ്പിൾ അഡ്രസ്’ ആദ്യഘട്ടമാണ് ഇന്ന് ഉൽഘാടനം നിർവഹിച്ചത്. 2030നകം 7 ഘട്ടങ്ങളിലൂടെ വികസന പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്ന Temple Address ലക്ഷ്യം വെയ്‌ക്കുന്നത് ലോകത്തിലെ സകല ക്ഷേത്രങ്ങളുടെയും സർവ വിജ്‌ഞാന കോശമായി മാറുക എന്നതാണ്.

വെബ്സൈറ്റിലേക്ക് ക്ളിക് ചെയ്‌തു കയറുന്ന ഓരോ വിശ്വാസിക്കും ലോകത്തുള്ള ഏതൊരു ക്ഷേത്രത്തിലേയും പൂജയും ചരിത്രവും ഉൾപ്പടെയുള്ള ബന്ധപ്പെട്ട എന്തും ഒരു വിൻഡോയിലൂടെ സൗജന്യമായി നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വാസ് സിസ്‌റ്റംസ് ഉടമയും ‘ടെമ്പിൾ അഡ്രസ്’ സ്‌ഥാപകനും സിഇഒയുമായ ആനന്ദ് നമ്പീശൻ പറഞ്ഞു.
കമ്പ്യൂട്ടർ സാങ്കേതിക സൗകര്യങ്ങൾ ഇല്ലാത്ത ക്ഷേത്രങ്ങൾക്കും കാവുകൾക്കും സവിശേഷ മഠങ്ങൾക്കും ഇല്ലങ്ങൾക്കും സൗജന്യമായി ഈ വെബ്‌സൈറ്റ് വഴി പൂജ ബുക്കിങ്, സംഭാവന, പ്രാർഥനാ അഭ്യർഥനകൾ എന്നിവ സ്വീകരിക്കാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നതെന്നും ആനന്ദ് വിശദീകരിച്ചു. ടെമ്പിൾ അഡ്രസിൽ രജിസ്‌റ്റർ ചെയ്യുന്ന ക്ഷേത്രങ്ങൾക്കും കാവുകൾക്കും സൗജന്യമായി വെബ്സൈറ്റ് തയ്യാറാക്കി നൽകുമെന്നും ആനന്ദ് നമ്പീശൻ പറഞ്ഞു.
രജിസ്‌ട്രേഷനും ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും 7907606844, 9495041196 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വെബ്സൈറ്റ് അഡ്രസ് TempleAddress.com. ക്ഷേത്രം പ്രസിഡണ്ട് എംകെ രജീന്ദ്രനാഥ്, ടെമ്പിൾ അഡ്രസ് സഹസ്‌ഥാപക കെ സ്വാതി എന്നിവരും ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
Kauthukam| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































