പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്‌സി/ എസ്‌ടി സ്‌പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്.
മരിച്ചയാളുടെ ആശ്രിതരുടെ വാദം കേൾക്കാതെയാണ് കോടതി പ്രതികക്ക് ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ് എ. ബദറുദീന്റെ നടപടി. പ്രതികളായ അനു, ആനന്ദൻ, രാജേഷ്, ഷാജി, ജഗദീഷ് കുമാർ, പ്രസാദ്, മുരളി, വിപിൻ എന്നിവർക്ക് 25 മുതൽ 43 വരെ മാത്രം കസ്‌റ്റഡിയിലിരിക്കെയാണ് സ്‌പെഷ്യൽ കോടതി ജാമ്യം അനുവദിച്ചത്.
പ്രതികൾ മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പ്രതികൾക്ക് വിചാരണ കോടതി തിടുക്കത്തിൽ ജാമ്യം അനുവദിച്ചതിൽ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ജഡ്‌ജി യാന്ത്രികമായി പ്രവർത്തിച്ചെന്നാണ് ഹൈക്കോടതിയുടെ വിമർശനം.
കേസിൽ ആകെ ഒമ്പത് പേരാണ് അറസ്‌റ്റിലായത്. 20 പ്രതികൾ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. മുഴുവൻ പ്രതികളെയും പിടികൂടാതെയാണ് ആദ്യം പിടിയിലായ എട്ടുപേർക്ക് ജാമ്യം അനുവദിച്ചത്.
ഡിസംബർ 18നാണ് ഛത്തീസ്‌ഗഡ് ബിലാസ്‌പുർ സ്വദേശി രാം നാരായണനെ മോഷ്‌ടാവെന്ന് ആരോപിച്ച് ഒരുസംഘം അതിക്രൂരമായി മർദ്ദിച്ചത്. എന്നാൽ, ഇയാളുടെ കൈയിൽ മോഷണവസ്‌തുക്കൾ ഒന്നുമില്ലായിരുന്നു. നാട്ടുകാരുടെ മർദ്ദനമേറ്റ രാം നാരായൺ ഭയ്യാർ ചോരതുപ്പി നിലത്തുവീണു. ആശുപത്രിയിൽ എത്തിച്ച രാമനാരായൺ പിറ്റേന്ന് രാത്രിയോടെയാണ് മരിച്ചത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ



































