മസ്കത്ത്: ഇൻഡിഗോ ദിവസേനയുള്ള മസ്കത്ത്- ഹൈദരബാദ് സർവീസ് പുനരാരംഭിക്കുന്നു. മേയ് 14 മുതൽ സർവീസ് പുനരാരംഭിക്കും. വേനൽക്കാല യാത്രക്കാർക്ക് ആശ്വാസമാകുന്നതാകും സർവീസ്. സ്കൂൾ അവധിയായതോടെ പ്രവാസികൾ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യയിലേക്കുള്ള റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കും.
ഈ സാഹചര്യത്തിൽ സർവീസ് പുനരാരംഭിക്കുന്നത്. എയർലൈനിന്റെ ഷെഡ്യൂൾ അനുസരിച്ചു ഫ്ളൈറ്റ് പുലർച്ചെ 2.50ന് മസ്കത്തിൽ നിന്ന് പുറപ്പെട്ട് 7.45ന് ഹൈദരാബാദിൽ എത്തും. അതേസമയം, മടക്കവിമാനം പുലർച്ചെ 12.05ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് 1.50ന് മസ്കത്തിൽ എത്തും.
അതിനിടെ, ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസും വിപുലീകരിച്ചു. ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതിനൊപ്പം യുഎഇ, ഒമാൻ, സൗദി എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിക്കുകയും ചെയ്തു. ഇന്നലെ മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വന്നത്.
Most Read| പുതു ഹൃദയത്തിൻ സ്പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്








































