ന്യൂഡെൽഹി: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോയ രാജധാനി എക്സ്പ്രസിൽ തീപിടിത്തം. രാജസ്ഥാനിലെ കോട്ടയിൽ വെച്ച് പുലർച്ചെ 5.15ഓടെയാണ് സംഭവം. അവസാനത്തെ രണ്ട് ബോഗികൾക്കാണ് തീപിടിച്ചത്. ആളുകളെ വേഗത്തിൽ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല.
രണ്ട് കോച്ച് പൂർണമായി തകർന്നു. കോച്ചിലെ 69 യാത്രക്കാരെ ഒഴിപ്പിച്ചു. എൻജിനിൽ നിന്ന് ബോഗികൾ വേർപ്പെടുത്തി. വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെട്ടത്. ഇന്ന് ഉച്ചയോടെ ഡെൽഹിയിൽ എത്തേണ്ട ട്രെയിനാണിത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മലയാളികളായിരുന്നു യാത്രക്കാരിൽ കൂടുതൽ.
Most Read| തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയിക്ക്



































