ഖത്തർ ടീമിൽ തഹ്‌സിനും; ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളി

കണ്ണൂർ തലശ്ശേരി സ്വദേശിയായ തഹ്‌സിൻ മുഹമ്മദ് ജംഷിദ് ആണ് ഫിഫ ലോകകപ്പിനുള്ള 26 അംഗ ഖത്തർ ടീമിൽ ഇടം നേടിയത്. ചെറുപ്രായത്തിൽ തന്നെ ഖത്തർ യൂത്ത് ടീമുകളിൽ തഹ്സിന് ഇടം ലഭിച്ചിരുന്നു.

By Senior Reporter, Malabar News
Tahsin Mohammed Jamshid
തഹ്‌സിൻ മുഹമ്മദ് ജംഷിദ് (Image Courtesy: The Times of India)

ദോഹ: 2026ലെ ഫിഫ ലോകകപ്പിനുള്ള 26 അംഗ ഖത്തർ ദേശീയ ഫുട്‍ബോൾ ടീമിൽ ഇടംപിടിച്ച് മലയാളിയായ തഹ്‌സിൻ മുഹമ്മദ് ജംഷിദ്. കണ്ണൂർ തലശ്ശേരി സ്വദേശിയായ ഈ 19കാരൻ ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളിയാണ്. സാധ്യതാ ടീമിൽ നേരത്തെ ഇടം നേടിയിരുന്നു.

തഹ്‌സിൻ അന്തിമ ഇലവനിൽക്കൂടി ഉൾപ്പെട്ടാൽ ലോകകപ്പ് ചരിത്രത്തിൽ അതൊരു സുവർണ അധ്യായമാകും. ഖത്തറിൽ ചീഫ് അക്കൗണ്ടന്റായ തലശ്ശേരി ഹിബാസിൽ ജംഷിദിന്റെയും വളപട്ടണം ഷൈമാസിൽ ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്‌സിൻ. ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്.

ചെറുപ്രായത്തിൽ തന്നെ ഖത്തർ യൂത്ത് ടീമുകളിൽ തഹ്സിന് ഇടം ലഭിച്ചു. 17ആം വയസിൽ ഖത്തർ സ്‌റ്റാർസ് ലീഗ് ക്ളബായ അൽ ദുഹൈലിലേക്ക്. സ്‌റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരനാണ് തഹ്‌സിൻ. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്.

സൂപ്പർ താരം അക്രം അഫീഫാണ് ഖത്തർ മുന്നേറ്റനിരയെ നയിക്കുക. 126 മൽസരങ്ങളിൽ നിന്ന് 60 ഗോളുകൾ നേടി ഖത്തറിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ അൽമോയസ് അലിയും സംഘത്തിലുണ്ട്. പരിചയ സമ്പന്നരായ ഹസ്സൻ അൽ ഹൈദോസ്, ബൗലെം ഖൂവി തുടങ്ങിയ പ്രമുഖരും ടീമിന്റെ കരുത്താണ്.

ജൂൺ 11 മുതൽ യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ കാനഡ, സ്വിറ്റ്സർലൻഡ് ബോസ്‌നിയ ഹർസെഗോവിന എന്നീ ടീമുകൾക്കൊപ്പമാണ് ഖത്തറിന്റെ സ്‌ഥാനം. 2022 ലോക്കപ്പിൽ ആഥിതേയരായിരുന്ന ഖത്തർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE