വിഡി. സതീശന്റെ ആദ്യ ബജറ്റ് നാളെ; വരുമാന വർധനവിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും

സമ്പദ്‌വ്യവസ്‌ഥ ശക്‌തമാക്കുന്നതിനും അടിസ്‌ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതികൾ പ്രതീക്ഷിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, വാരിക്കോരിയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാനും ഇടയില്ല.

By Senior Reporter, Malabar News
VD Satheesan
(Image Courtesy: VD Satheesan FB Page)

തിരുവനന്തപുരം: വിഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ. സംസ്‌ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന് വിലയിരുത്തിയ ധവളപത്രം പുറത്തിറക്കിയതിന് ശേഷമുള്ള ബജറ്റായതിനാൽ വരുമാന വർധനയടക്കമുള്ള നടപടികൾ പ്രതീക്ഷിക്കുന്നു. കേന്ദ്ര വിഹിതങ്ങൾ ലഭ്യമാക്കുന്നതിനുളള നിലപാടും ബജറ്റിൽ വ്യക്‌തമാക്കിയേക്കും.

സമ്പദ്‌വ്യവസ്‌ഥ ശക്‌തമാക്കുന്നതിനും അടിസ്‌ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതികൾ പ്രതീക്ഷിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, വാരിക്കോരിയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാനും ഇടയില്ല.

കിഫ്ബിയുടെ പുനഃസംഘടന പ്രധാന വിഷയമായേക്കും. റവന്യൂ മോഡലായി കിഫ്ബിയെ മാറ്റുന്നതിനൊപ്പം പൂർണമായും ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനും നടപടി ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ, വൻകിട- ചെറുകിട മേഖലകളിലെ ജിഎസ്‌ടി വെട്ടിപ്പ് തടയാൻ ശക്‌തമായ നടപടി ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഇതിലൂടെ സംസ്‌ഥാനത്തിനുള്ള ജിഎസ്‌ടി വിഹിതം വർധിപ്പിക്കാൻ കഴിയും. ധനകാര്യ കമ്മീഷൻ വിഹിതം കൃത്യമായി വാങ്ങിയെടുക്കാൻ കേന്ദ്രത്തിലുള്ള സമ്മർദ്ദം ശക്‌തമാക്കേണ്ടി വരും. കേന്ദ്ര ഗ്രാൻഡുകൾ, ഇൻകം ടാക്‌സ് പേഴ്‌സണൽ ടാക്‌സ് ഇറക്കുമതി ചുങ്കം എന്നിവയിൽ കൃത്യമായ ഇടപെടൽ ആവശ്യമായി വരും. ആർ. ശങ്കറിനും ഉമ്മൻചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയാണ് വിഡി. സതീശൻ.

Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE