റാഗിങ്ങിന്റെ പേരിൽ മർദ്ദനം; എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

By Senior Reporter, Malabar News
Classmate Assault
Rep. Image

തലശ്ശേരി: പ്ളസ് വൺ വിദ്യാർഥിയെ റാഗിങ്ങിന്റെ പേരിൽ മർദ്ദിച്ച കേസിൽ എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞ് സീനിയർ വിദ്യാർഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മർദ്ദനമേറ്റ വിദ്യാർഥിക്ക് വാരിയെല്ലിന് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിൽസ തേടിയതിന് പിന്നാലെയാണ് സംഭവത്തിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. കഴിഞ്ഞദിവസം അധ്യാപകരും രക്ഷിതാക്കളും പിടിഎ യോഗം ചേർന്നിരുന്നു. പരാതിയുമായി മുന്നോട്ടുപോകുമെന്ന് വിദ്യാർഥിയുടെ കുടുംബം അറിയിച്ചതിനെ തുടർന്നാണ് എട്ട് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യാൻ പിടിഎ തീരുമാനിച്ചത്.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE