ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

1996 മുതൽ 2016 വരെ ചിറ്റൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു.

By Senior Reporter, Malabar News
Former MLA and Congress Leader K Achuthan Passes Away
കെ അച്യുതൻ / Image Courtesy: X.com

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ചിറ്റൂർ എംഎൽഎയുമായ കെ. അച്യുതൻ അന്തരിച്ചു. 76 വയസായിരുന്നു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു.

1996 മുതൽ 2016 വരെ ചിറ്റൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ മകനാണ്. കേരള വിദ്യാർഥി യൂണിയനിലൂടെയാണ് കെ അച്യുതൻ പൊതുപ്രവർത്തന രംഗത്തെത്തിയത്. 1950ൽ കിട്ടുണ്ണിയുടെയും വള്ളിയുടെയും മകനായി ചിറ്റൂരിലെ കർഷക കുടുംബത്തിൽ ജനിച്ച അച്യുതൻ, കർഷകരുടെ ഇടയിൽ പ്രവർത്തിച്ചാണ് രാഷ്‌ട്രീയരംഗത്ത് സജീവമായത്.

ദീർഘകാലം ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാനായിരുന്നു. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്‌ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേനായിരുന്ന കെ അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.

1996ൽ കെ. കൃഷ്‌ണൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. പിന്നീട് 2001, 2006, 2011 വർഷങ്ങളിലും വിജയം ആവർത്തിച്ചു. ഭാര്യ: സികെ സുധ. മകൾ: എ. ഷീബ (ഹൈക്കോടതി അഭിഭാഷക). മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ നിരവധിപ്പേർ അനുശോചനം രേഖപ്പെടുത്തി.

Most Read| ഹോർമുസിൽ പുതിയ നീക്കവുമായി ഇറാൻ; എക്‌സ്‌ക്ളൂഷൻ സോൺ ഏർപ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE