തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.
മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചാവും അന്വേഷണം നടക്കുക. ആദ്യഘട്ടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെയുള്ള പ്രാഥമിക അന്വേഷണമാവും നടത്തുകയെന്നാണ് റിപ്പോർട്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസിൽ ഇഡി നടത്തിയ അന്വേഷണത്തിലാണ് സിഎംആർഎല്ലിൽ നിന്ന് വീണ വിജയൻ പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയത്. കൈക്കൂലിപ്പണം ഹവാല ഇടപാടുകൾ വഴി വിദേശത്തേക്ക് കടത്തിയെന്നും ഇഡി കണ്ടെത്തി. വീണയുടെ കൈപ്പടയിൽ എഴുതിയ കുറിപ്പുകളും ഇഡി കണ്ടെത്തിയിരുന്നു.
മുഹമ്മദ് റിയാസ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഹവാല ഇടപാട് നടത്തിയതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി കത്ത് നൽകിയത്.
അതേസമയം, കേസിൽ എജിയുടെ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നിർദ്ദേശം നൽകിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് ഡിജിപി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| ഇനി ജനന-മരണ രജിസ്ട്രേഷൻ കർശനം; ഒക്ടോബർ ഒന്നുമുതൽ പുതിയ നിയമം




































